അങ്കമാലി: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ആലുവ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന
സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാജു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം.എൽ.ഗ്രേസി സർവീസിൽ നിന്ന് വിരമിക്കുന്നവരെ ആദരിച്ചു. ഭിശേഷിക്കാരായ ജീവനക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് ആലുവ നഗരസഭ കൗൺസിലർ എ.സി. സന്തോഷ്‌കുമാർ വിതരണം ചെയ്തു. ബിന്നി വർഗീസ്, കെ. ശശികുമാർ, എ.എ. ജമാൽ, ഫ്രാൻസിസ് ജേക്കബ്, വർഗീസ് വെമ്പിളിയത്ത്, ലാലു വാപ്പാലശേരി, നൈറ്റോ ബേബി, പി.ജെ. ജോഷി, പി.കെ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ.ശശി, സന്ധ്യാരാജു എന്നിവർ ക്ലാസെടുത്തു.തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കുടുംബസംഗമം എന്നിവ നടന്നു.