കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ നൽകുമെന്ന് സി.പി.ഐ ( എം.എൽ ) റെഡ് ഫ്ളാഗ് അറിയിച്ചു. ബി.ജെ.പി സർക്കാരിനെ തൂത്തെറിയുക എന്ന പ്രചാരണത്തിനൊപ്പം രാജ്യത്ത് വിവിധ മേഖലകളിലായി നടപ്പാക്കേണ്ട 57 ആവശ്യങ്ങളും ബദൽ നയങ്ങളും പ്രഖ്യാപനങ്ങളും അടങ്ങുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും പുറത്തിറക്കിയതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.എസ്.ജയകുമാർ, പി.സി.ഉണ്ണിച്ചെക്കൻ, ചാൾസ് ജോർജ്, ടി.ബി.മിനി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു