കൊച്ചി : മലയാള മനോരമ ചീഫ് സബ് എഡിറ്റർ എം.പി.സതീശൻ (55) നിര്യാതനായി. പനങ്ങാട് പനയ്ക്കൽ വീട്ടിൽ പരേതനായ പത്മനാഭന്റെയും ഭവാനിയുടെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: വൈക്കം മറവൻതുരുത്ത് മണക്കാട്ട് കുടുംബാംഗം എം.ഡി. ഷൈനി (അദ്ധ്യാപിക, വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ ഞീഴൂർ, വൈക്കം ). മകൾ:നിള ( പത്താം ക്ലാസ് വിദ്യാർത്ഥിനി, ചിന്മയ വിദ്യാലയ തൃപ്പൂണിത്തുറ).
ആകാശവാണി തൃശൂർ നിലയത്തിലും കേരളകൗമുദി കൊച്ചി, ആലപ്പുഴ, മലപ്പുറം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമയിൽ കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊച്ചി യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ചു.
മെട്രോ മനോരമയിൽ ‘കാവ്യരസം’,‘എഴുത്തു വഴിയിൽ എറണാകുളം’ എന്നീ പംക്തികൾ കൈകാര്യം ചെയ്തു.മെട്രോ ലേഖനങ്ങളുടെ സമാഹാരം ‘ആവി പാറുന്ന പാത്രം’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനും കലാ സാംസ്കാരികപ്രവർത്തകനുമായിരുന്നു.