കൊച്ചി:ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹ്‌നാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് മണ്ഡലത്തിൽ രണ്ട് റോഡ് ഷോകൾ നടത്തും. വൈകിട്ട് നാലിന് കൊടുങ്ങല്ലൂർ ആഴീക്കോട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ കൊടുങ്ങല്ലൂർ ജംഗ്ഷനിൽ സമാപിക്കും. രണ്ടാമത്തെ റോഡ് ഷോ ആറു മണിക്ക് കോട്ടാറ്റ് നിന്നാരംഭിച്ച് ചാലക്കുടി ടൗണിലൂടെ കാടുകുറ്റി വഴി മേലൂർ ജംഗ്ഷനിൽ സമാപിക്കും.