paipra1
പായിപ്ര വള്ളോം തടത്തിൽ പരേതനായ രാജുവിന്റെ ഓടിട്ട വീടിന് മുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണ് വീട് തകർന്ന നിലയിൽ

മൂവാറ്റുപുഴ: വേനൽ മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് 22ാം വാർഡിൽ വള്ളോംതടത്തിൽ പരേതനായ രാജുവിന്റെ ഓടിട്ട വീടിന് മുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണാണ് വീട് തകർന്നത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ഈസമയം വീട്ടിൽ ആരുമില്ലാത്തതിനാൽ വൻദുരന്തമൊഴിവായി. രാജുവിന്റെ ഭാര്യ മിനി കൂലിവേലചെയ്താണ് കുടുംബം പുലർത്തുന്നത്.

കാറ്റിൽ പായിപ്ര, മാനാറി, നിരപ്പ്, ഒഴുപാറ, ആട്ടായം പ്രദേശങ്ങളിൽ നിരവധി മരങ്ങളും കാറ്റിൽ നശിച്ചു. വ്യാപക കൃഷിനാശവുമുണ്ടായി. കിഴക്കേക്കടവിൽ റബർമരം കടപുഴകി ഇലക്ട്രിക് ലൈനിലേക്ക് വീണതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും തകരാറിലായി.