കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത് എറണാകുളം ജില്ലാ പ്രസിഡന്റായി വി.എ. വിജയകുമാർ, സെക്രട്ടറിയായി സി.ഐ. വർഗീസ്, ട്രഷററായി പി.കെ. വാസു എന്നിവരെ തിരഞ്ഞെടുത്തു.
സമ്മേളനം കൊച്ചി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. ആർ. ശശിധരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ആർ. ശാന്തിദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിനു സ്വാഗതസംഘം ചെയർമാൻ ഡോ. വിജയൻ നങ്ങേലിൽ സ്വാഗതം പറഞ്ഞു. ഡോ.പ്രദീപ്കുമാർ ക്ലാസ് നയിച്ചു. ജില്ലാ കമ്മിറ്റി തയ്യാറാക്കിയ നമ്മൾ ജനങ്ങൾ വാർത്ത പത്രിക ഡോ.ആർ. ശശിധരൻ മുൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. വേലായുധന് നൽകി പ്രകാശനം ചെയിതു. ജനറൽ കൺവീനർ എൻ.യു. പൗലോസ് നന്ദി പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജയാ എം., സെകട്ടറി സി.ഐ. വർഗീസ്, ട്രഷറർ കെ.പി. സുനിൽ, മോഹൻദാസ്, നിർവാഹക സമിതി അംഗം പി.എ. തങ്കച്ചൻ ഡോ ഷാജി, വൈസ് പ്രസിഡന്റ് ഡോ.എൻ. ഷാജി, ട്രഷറർ പി. രമേശ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.