vazha
കാറ്റ് നാശം വിതച്ച മുളവൂര്‍ അമ്പുകുന്നേല്‍ മനോജിന്റെ വാഴതോട്ടം.....

മൂവാറ്റുപുഴ: വേനൽ മഴയ്‌ക്കൊപ്പം ആഞ്ഞ് വീശിയ കാറ്റിൽ വ്യാപക കൃഷി നാശം. മുളവൂർ അമ്പുകുന്നേൽ മനോജിന്റെ അമ്പതോളം വാഴകൾ ഒടിഞ്ഞു. കുലച്ച ഏത്തവാഴകളാണ് നിലം പൊത്തിയത്. പ്രദേശത്ത് നിരവധിയാളുകളുടെ മരങ്ങളും, പയർ, വെണ്ട അടക്കമുള്ള പച്ചക്കറി കൃഷിയും നശിച്ചു.