k-c-prabhakaran-

പറവൂർ : സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന സി.പി.ഐ നേതാവുമായ കെ.സി. പ്രഭാകരൻ (96) നിര്യാതനായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ പറവൂർ ഘണ്ഠാകർണൻ വെളിയിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9.30 മുതൽ 10.30 വരെ ആലുവ ടൗൺഹാളിൽ പൊതുദർശനത്തിനു ശേഷം 11.30ന് ഘണ്ഠകർണൻ വെളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

സി.പി.ഐയുടേയും എ.ഐ.ടി.യു.സിയുടേയും മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. വൈക്കം കുലശേഖരമംഗലം ചേന്നോട് പുത്തൻപുരയിൽ പരമേശ്വരൻ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. കുലശേഖരമംഗലം ഹൈസ്‌കൂൾ, മൂവാറ്റുപുഴ എൻ.എസ്.എസ് സ്‌കൂൾ, വൈക്കം ഗവ. ഹൈസ്‌കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്‌കൂൾ, ആലുവ യു.സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തനായിരിക്കെ പറവൂർ ടി.കെ. നാരായണപിള്ളയ്ക്കും എൻ. ശിവൻപിള്ളയ്ക്കുമൊപ്പം സ്റ്റേറ്റ് കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ ഒമ്പത് മാസം ജയിലിലായി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയ കാലത്ത് ഒന്നര വർഷം കഠിന തടവും അനുഭവിച്ചു.

ഭാര്യ: കമല ആദ്യകാല കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയായിരുന്നു. മക്കൾ: രമ ശിവശങ്കരൻ ( പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.ഐ ജില്ലാ കമ്മിറ്റിംഗം) പ്രേമചന്ദ്രൻ, ശ്രീലത, മായമേനോൻ (സിയാൽ, കൊച്ചി) പരേതരായ ബാലചന്ദ്രൻ, പ്രതാപചന്ദ്രൻ. മരുമക്കൾ: പത്മജ, ശിവശങ്കരൻ (മാനേജർ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ), ശ്രീകല, സോമസുന്ദരൻ നായർ (ടാറ്റാ ടീ), സുരേഷ് മേനോൻ ( ലുലു ഇന്റർനാഷണൽ)