കൊച്ചി: എറണാകുളം ക്ഷേത്രക്ഷേമസമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 20 മുതൽ 28 വരെ എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള കൂത്തമ്പലത്തിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തും. 20ന് വൈകിട്ട് 6ന് ക്ഷേത്രസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് എ.ബി മോഹൻ സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യും. തുടർന്ന് 6.30ന് മാഹാത്മ്യ പാരായണവും പ്രഭാഷണവും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നടത്തും.