പറവൂർ : കളമശ്ശേരി, പറവൂർ അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രം ക്രമീകരിക്കുന്ന ജോലികൾ പൂർത്തിയായി. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. വിവിപാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രം ബാലറ്റ് അടക്കം ക്രമീകരിച്ച് മൊത്തം വോട്ടിംഗ് യന്ത്രങ്ങൾ അഞ്ച് ശതമാനം എണ്ണത്തിൽ 1000 വോട്ട് രേഖപ്പെടുത്തി. വിവിപാറ്റ് അടക്കം എണ്ണി വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രയൽ റൺ നടത്തിയത്. രാത്രി വൈകിയാണ് ജോലികൾ പൂർത്തിയായത്. ഇതിന് ശേഷം സ്ട്രോങ്ങ് റൂമിൽ സുരക്ഷ ക്യാമറകളുടെ നിരീക്ഷണത്തിൽ പൊലീസ് സുരക്ഷയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുയാണ്. 13 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. നോട്ട അടക്കം പതിനാല് ബട്ടണുകളുണ്ട്.