വൈപ്പിൻ: കഴിഞ്ഞ ദിവസം ദൂരൂഹ സാഹചര്യത്തിൽ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ട പള്ളിപ്പുറം ജനതയ്ക്ക് കിഴക്ക് ഓടത്തിങ്കൽ ജോളി (65)യെ മകൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. മകൻ രഞ്ജിത് (37) അറസ്റ്റിലുമായി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ പരസ്പരം വഴക്കടിച്ചപ്പോൾ അബദ്ധത്തിൽ ചവിട്ടിയിരുന്നെന്ന് രഞ്ജിത്ത് പൊലീസിനോട് പറഞ്ഞു. സ്ഥിരം മദ്യപാനികളായ അച്ഛനും മകനും പതിവായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ മൊഴി നല്കിയിരുന്നു. മുനമ്പം എസ് ഐ എ ഷഫീക്ക് , എസ് ഐ അസീസ്, എ എസ് ഐ രാജീവ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.