കൊച്ചി: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഇന്നാരംഭിക്കുന്ന 20 ന് ജൂനിയർ ഗേൾസ് നാഷണൽ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ ആര്യശ്രീ എസ് (കാസർകോഡ്) നയിക്കും.
ആരതി വി. (കോഴിക്കോട്), എസ്. ജിജിന വേണു (കാസർകോഡ്), കൃഷ്ണാ എസ് (വയനാട്) എന്നിവരാണ് ഗോൾ കീപ്പർമാർ.
പ്രതിരോധ നിരയിൽ ആര്യശ്രീ എസ് (ക്യാപ്റ്റൻ), അനാമിക ഡി., വിസ്മയ രാജ് പി., തീർത്ഥ ലക്ഷ്മി ഇ, (കോഴിക്കോട്), സാന്ദ്ര കെ. (കണ്ണൂർ), ജെയ്ത്ര ബി.ആർ., ഭാനുപ്രിയ എം.ബി. (തിരുവനന്തപുരം) എന്നിവർ ഉൾപ്പെടുന്നു.
ആര്യ വി. (കോഴിക്കോട്,) നന്ദന കൃഷ്ണൻ, സജിത കെ.എസ്, (തിരുവനന്തപുരം), അഞ്ജിത എം, മാളവിക പി (കാസർകോഡ്) എന്നിവർ മദ്ധ്യനിരയിൽ കളിക്കും. പ്രിസ്റ്റി സി.എ, മേഘ്‌ന, ശ്രീലക്ഷ്മി എ. (കോഴിക്കോട്), കൃഷ്‌ണേന്ദു ഒ.പി, സോണിയ. ജോസ് (കണ്ണൂർ) എന്നിവരാണ് മുന്നേറ്റ നിരയിലുള്ളത്.
അൻവർ സാദത്താണ് (മലപ്പുറം) കോച്ച്. രേഖ എസ് (തിരുവനന്തപുരം) മാനേജരും. ജീന സൂസൻ ഫിലിപ്പാണ് (എറണാകുളം) ഫിസിയോ.
മിസോറാം, ആന്ധ്രാപ്രദേശ്, പഞ്ചാബ് ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ചിലാണ് കേരളം. എപ്രിൽ 21 ന് ആന്ധ്രാപ്രദേശിനേയും 23 ന് പഞ്ചാബിനേയും 25 ന് മിസോറാമിനേയും കേരളം നേരിടും.