പറവൂർ : വിശ്വാസം സംരക്ഷിക്കാൻ ജനാധിപത്യ രീതിയിലുള്ള ഒരവസരമാണ് കൈവന്നിരിക്കുന്നതെന്നും ഇത് വിനിയോഗിക്കണമെന്നും സ്വാമി സത്‌സ്വരൂപാനന്ദ പറഞ്ഞു. ഹിന്ദുഐക്യവേദി പറവൂർ താലൂക്ക് സമിതി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഭാരതത്തിന്റെ ചരിത്രത്തിൽ ഉടനീളം പരിശോധിച്ചാൽ ഒരു രാജ്യത്തിൻെ്റ സംസ്കാരത്തെ കീഴടക്കിയ ചരിത്രമില്ല. മറിച്ച് സനാതന സംസ്കാരത്തിൽ ഊന്നിനിന്നു കൊണ്ട് എല്ലാ സംസ്കാരത്തേയും ഉൾക്കൊള്ളുകയാണ് ചെയ്തിരുന്നത്.സ്വാമി പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻറ് പ്രകാശൻ തുണ്ടത്തുംകടവ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഹൈന്ദവ സമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് കെ.വി. ശിവൻ, സതീഷ് മണമത്തറ, വിനോദ് ഗോപിനാഥ്, പി.എസ്. ജയരാജ്, എം. രവി, മാടവന ഉണ്ണികൃഷ്ണൻ നമ്പൂതിരി, എം.കെ. സജീവൻ ഹിന്ദു ഐക്യവേദി നേതാക്കളായ ആർ.വി. ബാബു, എം.സി. സാബു ശാന്തി, പി.കെ. ചന്ദ്രശേഖരൻ, ക്യാപ്റ്റൻ സുന്ദർജി, സുബ്രമണ്യൻ, ആർ.എസ്.എസ് ജില്ലാ കാര്യവാഹ് പി.പി. സുരേഷ് ബാബു, സി.ജി. കമലാകാന്തൻ തുടങ്ങിയവർ സംസാരിച്ചു