മൂവാറ്റുപുഴ: കരുണയാണ് മനുഷ്യത്വത്തിന്റെ മുഖമുദ്രയെന്ന് സയ്യിദ് സൈഫുദ്ദീൻ തങ്ങൾ അൽ ബുഖാരി അഭിപ്രായപ്പെട്ടു. കിഴക്കേ കര അൽഹിദായ വെൽഫയർ അസോസിയേഷൻ ഏഴാം വാർഷികത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . പ്രസിഡന്റ് ഒ .കെ സുലൈമാൻ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അറബി ഭാഷയിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മഹാരാജാസ് കോളജ് അദ്ധ്യാപകൻ പ്രൊഫ. പി. എം. നൗഷാദ് പുളിങ്ങനാൽ, എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ: ഫാത്തിമ കമാൽ തോപ്പിൽ, അഭിഭാഷകനായി എൻറോൾ ചെയ്ത കെ.എ. ആബിദലി എന്നിവരെ അനുമോദിച്ചു. എം.എം. ബാവ മൗലവി അങ്കമാലി മുഖ്യ പ്രഭാഷണം നടത്തി. വിവിധ ദിവസങ്ങളിലായി അബ്ദുൾ അസീസ് അഹ്‌സനി, ഷെഹീർ ഖാസിമി, ഹസൻ അഷറഫി ഫാസിൽ ബാഖവി, ശിഹാബുദ്ധീൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് റഫീഖ് മലേകുടി, കെ.എ.ഫൈസൽ , ഷാഹിർ ഊരാളിയിൽ, ഷിയാദ് ഇബ്രാഹീം, സുധീർ കിളിയനാൽ തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി നിർദ്ധന കുടുംബത്തിന്റെ ഭവന നിർമ്മാണ പദ്ധതികൾക്കും തുടക്കം കുറിച്ചു