മൂവാറ്റുപുഴ: കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്ത ശക്തമായ വേനൽ മഴ ജില്ലയുടെ കിഴക്കൻ മേഖലയിലെ കാർഷിക വിളകൾക്ക് ഉണർവേകി. വരണ്ടുണങ്ങിയ ഭൂമിക്ക് നല്ല തണുപ്പേകി. മൂവാറ്റുപുഴ നഗരത്തിലും, പായിപ്ര, വാളകം, മാറാടി, മുളവൂർ, വാഴക്കുളം,കദളിക്കാട്,ആരക്കുഴ,പണ്ടപ്പിളളി,കൂത്താട്ടുകുളം,കല്ലൂർക്കാട്,പോത്താനിക്കാട്, തുടങ്ങിയിടങ്ങളിലും മഴ പെയ്‌തു. വെളളമില്ലാതെ ഉണങ്ങികരിയുന്ന സ്ഥിതിയിലായിരുന്നു ജാതി,കൊക്കോ,വാഴ, പൈനാപ്പിൾ,പച്ചക്കറികൾ,റബ്ബർ, തുടങ്ങിയ കൃഷികൾ. എംവിഐപി, പി.വി.ഐ. പി കനാലുകളിലൂടെ വേനൽക്കാലത്ത് ഒഴുകിയെത്തുന്ന വെളളത്തെ ആശ്രയിച്ചായിരുന്നു ഇൗ മേഖലയിലെ നൂറുകണക്കിനു കർഷകർ കൃഷിയിറക്കിയിരുന്നത്. ഇത്തവണ വെളളം കുറഞ്ഞത് കനാലുകളിലൂടെ വെളളം തുറന്നുവിടുന്നതിനു ബുദ്ധിമുട്ട് ഉണ്ടായി.ഇത് നെല്ല് ഉൾപ്പെടെയുളള കൃഷിക്ക് കനത്ത ആഘാതമായി.വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് കർഷകർക്കുളളത്.
ഇനി റബ്ബർ ടാപ്പിംഗ്
കൃഷികൾക്കുളള ഒരുക്കം നടത്താം.
കനാലിൽ വെള്ളമെത്തും