കൊച്ചി:മൂന്നു വയസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ജാർഖണ്ഡ് സ്വദേശിയായ അമ്മ ഹെന്നാ ഖാദൂണിനെതിരെ (28) പൊലീസ് കൊലക്കുറ്റം ചുമത്തി. ഇവർക്കെതിരെ നേരത്തേ വധശ്രമവും ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു.
ജയിലിൽ കഴിയുന്ന ഇവരെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കുട്ടിയെ മർദ്ദിക്കുന്ന വിവരം പിതാവായ ബംഗാൾ സ്വദേശി ഷെഹജാദ് ഖാന് (34) അറിയാമായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളുടെ മൊഴിയെടുക്കൽ ഏലൂർ സി.ഐ ജിസെലിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.