ആലുവ: ചീരക്കട ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടന്ന പൂക്കാവടിയും കൊട്ടക്കാവടിയും ആകർഷകമായി. വൈകീട്ട് ചെമ്പകശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും താളമേളങ്ങളുടെയും പൂത്താലത്തിന്റെയും അകമ്പടിയോടെയാണ് കാവടി എഴുന്നള്ളിപ്പ് നടന്നത്.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ആർ. പ്രദീപ് കുമാർ, സെക്രട്ടറി പി. പ്രതീഷ്, ട്രഷറർ കെ. നാരായണൻകുട്ടി, എ.എസ്. സലിമോൻ, എം.പി. സുരേന്ദ്രൻ, ദേവദാസ്, ടി.പി. ജയൻ, ടി.പി. സന്തോഷ്, പി.കെ. ശശീന്ദ്രൻ, എ.വി. രവീന്ദ്രൻ എന്നിവർ കാവടിക്ക് നേതൃത്വം നൽകി. തുടർന്ന് രാത്രി തിരുവാതിര, സംഗീതാർച്ചന എന്നിവയുമുണ്ടായി. ഇന്ന് വൈകീട്ട് 6.30ന് ദേശവിളക്ക്, പിന്നൽ തിരുവാതിര, വയലിൻ ഫ്യൂഷൻ എന്നിവ നടക്കും. നാളെ വൈകീട്ട് നാല് മണിക്ക് കാഴ്ചശ്രീബലി, ചെണ്ടമേളം, രാത്രി എട്ട് മണിക്ക് താലം എഴുന്നള്ളിപ്പ്, ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും.