ആലുവ: അശോകപുരം എടയപ്പുറം റോഡിൽ പാറപ്പുറത്ത് വീട്ടിൽ പി.വി. ബാബു (75) നിര്യാതനായി. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ദീർഘനാൾ വിദ്യാവിനോദിനി ലൈബ്രറിയുടെ പ്രസിഡൻറായിരുന്നു. നിലവിൽ മുഖ്യരക്ഷാധികാരിയാണ്. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ഭാര്യ: കെ. വിജയമ്മ (റിട്ട. എഞ്ചിനീയർ, കൊച്ചിൻ ഷിപ്പയാർഡ്). മക്കൾ: സുമിത്ത് പി. ബു (യു.കെ), ഹാൻസ പി. ബാബു. മരുമക്കൾ: അശോക് ജെ.ഡി (സോളിഡ് ഇങ്ക് ഇന്ത്യ, പൂതൃക്ക) സിബിൾ (നഴ്സ് യു.കെ).