ആലുവ: പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ കുട്ടമശേരി ചാലയ്ക്കലിലെ കർഷകരെ വേനൽ മഴയും കാറ്റും വീണ്ടും ചതിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത കാറ്റിലും മഴയിലും വൻനാശം.
കുലക്കാറായ ഏത്ത വാഴകളും കപ്പയും അടക്കം നിരവധി കാർഷിക വിളകൾ കാറ്റിൽ നിലം പൊത്തി. ചാലക്കൽ കോട്ടായി രവിയുടെ 450 ഏത്തവാഴ കുലകളുംതാഴത്തെകുടി വീട്ടിൽ സച്ചിദാനന്ദന്റെ നൂറിലേറെഏത്തവാഴകളും നശിച്ചു. മോഹനൻ കണ്ണ്യാമ്പിള്ളി, പ്രകാശൻ, ഇബ്രാഹിം കുട്ടി തുടങ്ങിയവർക്കും നാശനഷ്ടമുണ്ടായി.
ചാലക്കലിലെ താഴ്ന്ന ഭാഗം 90 ശതമാനവും വെള്ളത്തിൽ മുങ്ങിയിരുന്നു. കൃഷിയിടങ്ങൾ ഏതാണ് പൂർണമായും വെള്ളത്തിലായിരുന്നു. കെട്ടുതാലി പണയം വച്ചും ബാങ്ക് വായ്പയെടുത്തുമാണ് പലരും വീണ്ടും കൃഷിയിലേക്ക് ഇറങ്ങിയത്. ഇതിനിടയിലാണ് വീണ്ടും വേനൽ കാറ്റും മഴയും ദുരന്തമായത്.