മുവാറ്റുപുഴ:വർഗീയതക്കെതിരെ കോൺഗ്രസിന് വ്യക്തമായ നിലാപാട് ഇല്ലാത്തത് രാജ്യത്ത്ബി .ജെ.പി യുടെ വളർച്ചയ്ക്ക് കാരണമെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. എൽ. ഡി. എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ നടന്ന എൽ.ഡി.എഫ്.കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഴയ കോൺഗ്രസല്ല ഇന്നുള്ളത്. ബി ജെ പിയുടെ സമാനസ്വഭാവമാണ് കോൺഗ്രസ് കാണിയ്ക്കുന്നത് .ജനപക്ഷ രാഷ്ട്രീയ നിലപാടുള്ളത് ഇടതുപക്ഷത്തിനാണ്. . പ്രതിസന്ധി ഘട്ടങ്ങളിൽ അടിപതറാതെ മുന്നേറുന്നത് ഇടതുപക്ഷ സർക്കാരാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.യോഗത്തിൽ എം എ സഹീർ അദ്ധ്യക്ഷനായി.വി കെ മണി സ്വാഗതം പറഞ്ഞു. ഗോപി കോട്ടമുറിയ്ക്കൽ, പി ആർ മുരളീധരൻ എം ആർ പ്രഭാകരൻ, എൻ അരുൺ, ഷാജി മുഹമ്മദ്, എൻ അരുൺ,വള്ളമറ്റം കുഞ്ഞ്, ഉഷ ശശിധരൻ എന്നിവർ സംസാരിച്ചു.