ആലുവ: എസ്.എൻ.ഡി.പി യോഗം നൊച്ചിമ ശാഖ ഗുരുചൈതന്യ കുടുംബയൂണിറ്റ് വാർഷികം പാലപ്പറമ്പിൽ സുധർമ്മണി ജയന്റെ വസതിയിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക് മീറ്റിൽ സ്വർണം നേടിയ ഷോണി ഗിരീഷിനെയും എൽ.എൽ.ബി പരീക്ഷയിൽ മികച്ച വിജയം നേടിയ അശ്വനി ബാബുവിനെയും ആദരിച്ചു. ശാഖാ പ്രസിഡന്റ് എം.എസ്. മോഹനൻ പതാക ഉയർത്തി. സെക്രട്ടറി കെ.കെ. വിദ്യാധരൻ, വൈസ് പ്രസിഡന്റ് അജിത കെ. പവൻ, ക്ഷീരസ ഉണ്ണിക്കൃഷ്ണൻ, ശ്യാമള കവിരാജ്, പ്രകാശൻ, സിന്ധു ഗോപിനാഥ് എന്നിവർ സംസാരിച്ചു. കൺവീനറായി കെ.ഡി. രാധാകൃഷ്ണനെയും ജോയിന്റ് കൺവീനറായി എം.എസ്. രാജുവിനെയും തിരഞ്ഞെടുത്തു.