ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖ സംഘടിപ്പിച്ച എ. ഗോപിനാഥ് അനുസ്മരണം യൂണിയൻ സെക്രട്ടറി വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, കൗൺസിലർ കെ.കെ. മോഹനൻ, ശാഖാ സെക്രട്ടറി പി.കെ. ജയൻ, മുൻ ശാഖാ സെക്രട്ടറി ടി.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു.