sndp
കൈതക്കാട് എസ്.എൻ.ഡി. പി ശാഖായോഗത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടിമറ്റം: കൈതക്കാട് എസ്.എൻ.ഡി. പി ശാഖായോഗത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ കർണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ജൂബിലി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. അജന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എൻ. ഗോപാലകൃഷ്ണൻ, കെ.എം. സജീവ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ,യൂണിയൻ കൗൺസിലർ ജയൻ ശങ്കരൻ,

യോഗം മുൻഡയറക്ടർ കെ.കെ. ശശി കോട്ടായിൽ, ബ്ളോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി, സെക്രട്ടറി പി.പി. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എ.ജി. സുദേവൻ, എ.ജി. കരുണൻ തുടങ്ങിയവർ സംസാരിച്ചു.