നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖ കുമാരനാശാൻ കുടുംബയൂണിറ്റ് വാർഷികം ചക്കുമശേരി സി.എൻ. സൂര്യന്റെ വസതിയിൽ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സി.കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി.
എല്ലാ കുടുംബയോഗങ്ങളിലും പങ്കെടുത്തവരെ യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ ആദരിച്ചു. ശാഖാ പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ വിഷുക്കൈനീട്ടം വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റിഅംഗം സി.ജി. ജിജി, ശാന്ത അപ്പു, എം.എസ്. അരുൺ, എം.കെ. സുധാകരൻ, പി.എ. ബുബേഷ്, പ്രിയ രാജു എന്നിവർ സംസാരിച്ചു.