award
കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രതിരുവുത്സവത്തോടനുബന്ധിച്ച് സ്‌നേഹ കലാ സാഹിത്യസംഘം ക്ഷേത്ര പ്രതിഭപുരസ്‌കാരം ഇടയ്ക്കവാദ്യ പ്രതിഭ മാസ്റ്റർ കൃഷ്ണപ്രസാദിന് (അപ്പു) സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ സമ്മാനിക്കുന്നു

ആലുവ: കടുങ്ങല്ലൂർ നരസിംഹസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കടുങ്ങല്ലൂർ സ്‌നേഹ കലാ സാഹിത്യ സംഘം ക്ഷേത്ര പ്രതിഭകളെ ആദരിച്ചു. കഥകളി നടൻ കലാമണ്ഡലം നമ്പീശൻകുട്ടി, വീരശൃംഖല ജേതാവ് മേള വിദ്വാൻ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, ദശാവതാരം ചന്ദനം ചാർത്ത് കലാകാരൻ വെളിഞ്ഞിൽമന പരമേശ്വരൻ നമ്പൂതിരി, ഇടയ്ക്കവാദ്യ പ്രതിഭ കൃഷ്ണപ്രസാദ് (അപ്പു) എന്നിവരെയാണ് ആദരിച്ചത്.

സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ഇ.കെ. നാരായണപിള്ള എന്നിവർ ഉപഹാരം സമർപ്പിച്ചു. പി.ആർ. സദാശിവൻപിള്ള, വി.ജി. വല്ലഭൻപിള്ള, മോഹനൻ പുന്നേലിൽ എന്നിവർ സംസാരിച്ചു.