accident
നെല്ലിക്കുഴി നങ്ങേലിപ്പടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

കോതമംഗലം : നെല്ലിക്കുഴി നങ്ങേലിൽ ആയുർവേദ ആശുപത്രിക്ക് സമീപമുണ്ടായ കാർ അപകടത്തിൽ എട്ട് പേർക്ക് പരിക്ക്.
പെരുമ്പാവൂർ ഭാഗത്തുനിന്നും കോതമംഗലത്തേക്ക് വന്ന കാർ ദിശ തെറ്റി എതിർവശത്തുകൂടി വന്ന കാറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ഒരു കാറിന്റെ പുറകിൽ മറ്റൊരു കാറുകൂടി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ മൂന്ന് കാറുകൾക്കും നാശനഷ്ടമുണ്ടായി.
അപകടത്തിൽ പരിക്ക് പറ്റിയ മൂവാറ്റുപുഴ സ്വദേശികളായ മഠത്തിൽ ശോഭാ ദാസൻ, സൂര്യ സുനിൽ, ശാലിനി ഷാജി, വിനോദ് ചന്ദ്രൻ ഹരിചന്ദന ഭവനം, ഹരിശങ്കർ പത്മജ ഭവൻ, മാതിരപ്പിള്ളി സ്വദേശിനി അമ്പാട്ടുകുന്നേൽ അംബിക നന്ദഗോപൻ എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.