പറവൂർ : വോട്ടെടുപ്പിനുള്ള പോളിംഗ് ബൂത്തുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയോടെ ഒട്ടുമിക്ക ബൂത്തുകളിൽ ഉദ്യോഗസ്ഥർ എത്തി എല്ലാ സജ്ജീകരണങ്ങളും നടത്തി. പറവൂർ നിയോജകമണ്ഡലത്തിലെ 175ബൂത്തുകളിലേക്കും, കളമശേരി നിയോജകമണ്ഡലത്തിലെ 171 ബൂത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. രണ്ടായിരത്തിൽപരം ഉദ്യോഗസ്ഥരാണ് ഇരുനിയോജകമണ്ഡലങ്ങളിലെയും ബൂത്തുകളിൽ ജോലി ചെയ്യുന്നത്. . ഇന്നലെ രാവിലെ 7 മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. . കലക്ടർ മുഹമ്മദ് സഫിറുല്ല വിതരണ കേന്ദ്രം സന്ദർശിച്ചു. ഇന്നു പോളിംഗ് കഴിഞ്ഞാൽ എല്ലായിടത്തുനിന്നും മെഷീനുകൾ പുല്ലംകുളം സ്കൂളിൽ തിരിച്ചെത്തിക്കും. തിട്ടപ്പെടുത്തിയശേഷം കൗണ്ടിംഗ് മെഷീനുകൾ എറണാകുളം മണ്ഡലത്തിൻെ്റ കൗണ്ടിങ് സെന്ററായ കുസാറ്റിലേക്ക് കൊണ്ടുപോകും.