പറവൂർ : ചെറിയപല്ലംതുരുത്ത് എരണ്ടത്തറ നാഗരാജയക്ഷിയമ്മ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം കുടനിവർത്തൽ ചടങ്ങോടെ തുടങ്ങി. പാലാ തേവണംകോട് നാരായണൻ നമ്പൂതിരി, പി.കെ. മേൽശാന്തി ഹരി കൂട്ടുകാട് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. അലങ്കാരപൂജ, കലശപൂജ, കലശാഭിഷേകം, താലം എഴുന്നള്ളിപ്പ്, ഭസ്മാഭിഷേകം എന്നിവ നടന്നു. ഇന്ന് പുലർച്ചെ മഹാഗണപതിഹോമം, എട്ടരയ്ക്ക് അലങ്കാരപൂജ, വൈകിട്ട് ഏഴിന് ദേവിക്കളം, മഹോത്സവ ദിനമായ നാളെ (ബുധൻ) രാവിലെ പുഷ്പാലങ്കാരം, ഒമ്പതിന് നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും വിശേഷാൽ നൂറുംപാലും, ഉച്ചയ്ക്ക് പന്ത്രണ്ടിന് അമൃതഭോജനം, വൈകിട്ട് മൂന്നിന് നാഗരാജാവിന് കളം, രാത്രി എട്ടിന് യക്ഷിക്കളത്തോടെ സമാപിക്കും. പ്രതിഷ്ഠാദിനമായ 26 ന് വിശേഷാൽപൂജകളും വൈകിട്ട് ആറിന് സർപ്പബലിയും നടക്കും.