തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ കണ്ണൻതൃക്കോവിൽ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ഇരുപത്തിഒന്നാമതു വാർഷിക ആഘോഷം പ്രൊഫ. കെ വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രംഗനാഥൻ അദ്ധ്യക്ഷത വഹിച്ചു. ട്രൂറ പ്രസിഡന്റ് വി.കെ. പ്രസാദ് , കൗൺസിലർമാരായ ശകുന്തള ജയകുമാർ, രജനിചന്ദ്രൻ, അസോസിയേഷൻ സെക്രട്ടറി രാജ്‌മോഹൻ വർമ്മ, ട്രഷറർ ടി.കെ. രാജപ്പൻ, രാജേഷ്‌മേനോൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച പരിപാടികളും നടന്നു. ഭാരവാഹികളായി അഡ്വ. വി.കെ. ബാലചന്ദ്രൻ (പ്രസിഡന്റ്), വിമല (വൈസ് പ്രസിഡന്റ് ), രാജമോഹൻ വർമ്മ (സെക്രട്ടറി), എസ്..ജെ.. മുരളീധരൻ (ജോ. സെക്രട്ടറി), ടി കെ രാജപ്പൻ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.