mallikarjuna-temple
അഴീക്കൽ മല്ലികാർജുനക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപ്പൂരം

വൈപ്പിൻ: അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിലെ ഉത്സവത്തിന് പകിട്ടേകി ഇന്നലെ അഞ്ച് ആനകൾ അണിനിരന്നു. പുതുപ്പള്ളി കേശവൻ ഭഗവാന്റെ തിടമ്പേറ്റി. ഭാരത് വിനോദ്, ഊട്ടോളി അനന്തൻ, കുന്നുമേൽ പരമേശ്വരൻ, വലിയപുരക്കൽ ആര്യനന്ദൻ എന്നീ ആനകൾ അകമ്പടിയായി അണിനിരന്നു. കോയമ്പത്തൂർ ദണ്ഡപാണിയുടെ നാദസ്വരം, കലാമണ്ഡലം പ്രദീപിന്റെ പഞ്ചവാദ്യം, പെരുവാരം വേണുഗോപാലന്റെ ചെണ്ടമേളം എന്നിവ പൂരത്തിന് മികവേകി. രാത്രി വലിയവിളക്കിനും കാണിക്കയിടലിനും ഭക്തജനത്തിരക്കുണ്ടായി. ബാബു ബോൾഗാട്ടിയും സംഘവും നാടൻപാട്ടും ദൃശ്യാവിഷ്‌കരണവും നടത്തി.