പച്ചാളം : എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയോഗത്തിന്റെ എട്ടാം വാർഷികവും നൂറാമത് കുടുംബ യോഗവും അയ്യപ്പൻകാവ് ശങ്കരാനന്ദാശ്രമത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. ദിവാകരൻ, എം.എസ്. കൃഷ്ണലാൽ, എ.ഡി. ജയദീപ്, സി.വി. സുധീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.