election

വോട്ടു ചെയ്യാൻ വന്ന നടൻ ദിലീപിനെ കണ്ടപ്പോൾ പോളിംഗ് ഉദ്യോഗസ്ഥയുടെ താരാരാധന പുറത്തുചാടി. തീരെ സഹിക്കാഞ്ഞ്, 'ദിലീപേട്ടാ ഒരു സെൽഫി' എന്നു വിളിച്ചുപറഞ്ഞ് മൊബൈലുമായി ഓടിവന്ന് കാര്യം സാധിക്കുകയും ചെയ്‌തു. ആലുവ പാലസിനടുത്ത് ദേശീയപാതാ അതോറിറ്റി ഓഫീസിലെ 85-ാം നമ്പർ ബൂത്തിൽ അപ്പോൾ വോട്ടർമാരുടെ തിരക്കില്ലാതിരുന്നതുകൊണ്ട് പോളിംഗ് ഉദ്യോഗസ്ഥയുടെ സെൽഫി കാരണം വോട്ടിംഗ് നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടായില്ല. ദിലീപ് വോട്ടു ചെയ്യാനെത്തിയത് അമ്മ സരോജിനി, സഹോദരൻ അനൂപ്, അനൂപിന്റെ ഭാര്യ ലക്ഷ്‌മിപ്രിയ, സഹോദരി ജയലക്ഷ്‌മി എന്നിവർക്കൊപ്പം.