കൊച്ചി : വോട്ടെടുപ്പ് സംബന്ധിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ 'മാറി നിൽക്ക് അങ്ങോട്ട് ' എന്ന് ക്ഷുഭിതനായി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് ഇന്നലെ രാവിലെ പുറത്തേക്ക് വന്ന മുഖ്യമന്ത്രിയോട് പോളിംഗ് ശതമാനം വർദ്ധിച്ചതിനെക്കുറിച്ചാണ് ചോദിച്ചത്. മറുപടി നൽകാതെ മാറിനിൽക്കാൻ നിർദ്ദേശിച്ച് കാറിൽ കയറി. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തി ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഇന്നലെ രാവിലെ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.