ഓരോ റെസ് ക്യൂ പോയിന്റിലും എല്ലാ സമയത്തും ഒരു റോവർ സ്‌കൗട്ട് വയർലെസ് സൈറ്റുമായി കാവലുണ്ടാവും. കുരിശുമല കയറന്ന തീർത്ഥാടകർക്ക് ഏതൊരാവശ്യത്തിനും അവരെ സമീപിക്കാം.
രക്ഷാപ്രവർത്തനങ്ങൾ എകീകരിക്കാൻ പ്രത്യേക ഹോട്ട് ലൈൻ സംവിധാനം, ഹാംറേഡിയോ , ലൊക്കേഷൻ മാപ്പിംഗ് എന്നിവ കൺട്രോൾ റൂമിൽ
ആലുവ: മലയാറ്റൂർ കുരിശുമുടി കയറുന്ന തീർത്ഥാടകരെ സഹായിക്കാൻ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന് കീഴിലുള്ള റോവേഴ്‌സ് എമർജൻസി റെസ്‌പോൺസ് ടീം (ആർ.ഇ.ആർ) രംഗത്തെത്തിയത് തീർത്ഥാടകർക്ക് അനുഗ്രഹമായി. അപകടം നടന്ന സ്ഥലത്തേക്ക് ഉടൻ തന്നെ പാഞ്ഞെത്തുന്ന ഇവർ രോഗിക്ക് പ്രഥമ ശ്രുശ്രുക്ഷ നല്കിയതിനു ശേഷം ഒന്നാം കുരിശിനടുത്തു പ്രവർത്തിക്കുന്ന മെഡിക്കൽ ആൻഡ് എമർജൻസി സ്‌കൗട്ട് കൺ ട്രോൾ റൂമിലേക്ക് വിവരം കൈമാറുകയും സ്‌ട്രെക്ചർ ടീമിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
ഓശാന, ഈസ്റ്റർ ദിവസങ്ങളിലായി ഏതാണ്ട് ഇരുന്നൂറോളം രോഗികളാണ് കൺ ട്രോൾറൂമിൽ പ്രവർത്തിക്കുന്ന താത്കാലിക ഡിസ്‌പെൻസറിയിൽ വൈദ്യസഹായത്തിനായി എത്തിയത്. 28ന് പുതുഞായർ തീർത്ഥാടന ദിവസവും 24 മണിക്കൂറും സേവനം നൽകാൻ സംഘമുണ്ടാകും. മലയാറ്റൂർ മലയെ പത്തു ഭാഗങ്ങളായി തിരിച്ചാണ് ഈവർഷം അടിയന്തര കമ്മ്യൂണിക്കേഷൻ ആൻഡ് റെസ് ക്യൂ പോയിന്റുകൾ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ആറുവർഷമായി മെഡിക്കൽ സേവനത്തിനു പുറമെ അഗ്‌നിരക്ഷാ പ്രവർത്തനങ്ങൾക്കും, തിരക്കിൽ പെട്ടുകാണാതായ പത്തുവയസിൽ താഴെയുള്ള കുട്ടികളെ കണ്ടെത്തി തിരിച്ചേൽപ്പിക്കുന്നതിനും ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള കുടിവെള്ള വിതരണത്തിലും റോവർ സംഘം മുന്നിലുണ്ട്. ആലുവ റോവർ ക്രൂലീഡർ രാംഹരി നാരായണന്റെനേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക ട്രെയിനിംഗ് ലഭിച്ച മുപ്പത്തിഅഞ്ച് അംഗങ്ങളാണ് റോവർ സ്‌കൗട്ട് എമർജൻസി റെസ്‌ക്യൂ ടീമിലുള്ളത്. രോഗികൾക്ക്എത്രയുംപെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കാൻ എം.ജെ. സണ്ണി, ദേവസികുട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സന്നാഹവും രംഗത്തുണ്ട്.