maliankara-temple
മാല്യങ്കര ശ്രീഭൈരവൻ മൂത്തപ്പൻ ക്ഷേത്രോത്സവത്തിന് ചെറായി പുരുഷോത്തമൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കുടനിവർത്തൽ ചടങ്ങ്

പറവൂർ : മാല്യങ്കര ശ്രീഭൈരവൻ മൂത്തപ്പൻ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ച് ചെറായി പുരുഷോത്തമൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കുടനിവർത്തൽ ചടങ്ങ് നടന്നു. രാവിലെ ശ്രീബലി എഴുന്നള്ളിപ്പും, വൈകിട്ട് കാഴ്ചശ്രീബലിയും നടന്നു. ദീപക്കാഴ്ച, കലംപൂജയ്ക്കു ശേഷം ഗുരുതിയോടെ സമാപിച്ചു.