ആലുവ: അന്തർസംസ്ഥാന സർവീസ് നടത്തുന്ന കല്ലട കമ്പനിയുടെ ബസ് ആലുവയിൽ ഡി.വൈ.എഫ്.ഐപ്രവർത്തകർ തടഞ്ഞു. ബൈപാസിൽ മാർക്കറ്റ് സർവീസ് റോഡിൽ ഇന്നലെ വൈകീട്ട് 6.45നാണ് സംഭവം. പ്രതിഷേധക്കാരെ പൊലീസ് നീക്കിയ ശേഷം ബസ് യാത്ര തുടർന്നു. ഇതുമൂലം ഏറെനേരം ബൈപാസിൽ ഗതഗത കുരുക്കുണ്ടായി. എറണാകുളത്ത് നിന്ന് യാത്രയാരംഭിച്ച ബസാണിത്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് കെ.എം.അഫ്‌സൽ, സെക്രട്ടറി എം.യു.പ്രമേഷ്, ടൗൺ സെക്രട്ടറി ജോമോൻ രാജ്, ബ്ലോക്ക് കമ്മിറ്റി അംഗം ജോസ് മാത്യു, മനോജ് ജോയ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.