letha

കൊച്ചി: കൽപിത സർവകലാശാലയായ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാൻസലറായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ. ലത ചുമതലയേറ്റു. ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് കാമ്പസ് മേധാവി സ്ഥാനവും അവർ വഹിക്കും.

ഐ.ഐ.ടി മദ്രാസിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ഒന്നാംറാങ്കും സ്വർണമെഡലും എം.ടെക്കും നേടിയ ഡോ. ലത തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ, കേരള സർവകലാശാല എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി വിഭാഗം ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.