ആലുവ: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.സി. പ്രഭാകരൻ അനുസ്മരണ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കെ.സി വെല്ലുവിളികൾക്ക് മുമ്പിൽ ഉറച്ച നിലപാടുകാരനായിരുന്നു. തൊഴിൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകളിലും മറ്റും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ മറ്റ് തൊഴിലാളി സംഘടന നേതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സി.പി.ഐ കൺട്രോൾ കമ്മീഷൻ അംഗം കെ.കെ. അഷ്‌റഫ്, അൻവർ സാദത്ത് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, ഐ.എൻ.ടി.യു.സി നേതാവ് വി.പി. ജോർജ്, എൻ.സി.പി നേതാവ് സാജു, എം.സി.പി.ഐ. യു (കുൽദീപ് സിംഗ്) കേന്ദ്രകമ്മിറ്റിഅംഗം കെ.ആർ. സദാനന്ദൻ, കെ.എം. കുഞ്ഞുമോൻ, എം.കെ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.