പറവൂർ : കെയർ ഹോം പദ്ധതിയിൽ ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് ആഞ്ചേരിൽ ശാന്തയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. സി.പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, പ്രമോദ് ബി. മേനോൻ, എം.ജെ. റോഷൻ, കെ.ജി. റാഫേൽ, കെ.പി. ത്രേസ്യാമ്മ, പി.എഫ്. സാലി തുടങ്ങിയവർ സംസാരിച്ചു.