മൂവാറ്റുപുഴ: കല്ലൂർക്കാട് - വാഴക്കുളം റൂട്ടിൽ തെങ്ങ് കടപുഴകി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ഇൗ സമയം റോഡിൽ വാഹനങ്ങൾ വരാതിരുന്നതിനാൽ അപകടം ഒഴിവായി. നീറംപുഴ പിണക്കാട്ട് പറമ്പിൽ ബേബി വർഗീസിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്നതെങ്ങാണ് കടപുഴകി വീണത്. കല്ലൂർക്കാട് ഫയർഫോഴ്സ് യൂണിറ്റിലെ ലീഡിംഗ് ഫയർമാൻ മുഹമ്മദ് ഷാഫിയുടെ നേതൃത്യത്തിൽ അഗ്നിസുരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.