മൂക്കന്നൂർ: മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മാടശേരി എം.പി. പൗലോസിന്റെയും എൽസിയുടെയും മകൻ ജോളി പോൾ (മാനുവൽ - 50) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2.30ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ചാലക്കുടി റോട്ടറി ക്ലബ് മുൻ പ്രസിഡന്റും എക്സൽ റെമഡീസ് മുൻ എം.ഡിയുമാണ്. ഭാര്യ: എളവൂർ കുടിയിരിപ്പിൽ ജേക്കബിന്റെ മകൾ ഷീജ. മക്കൾ: ജോ പോൾ (കാനഡ), ജേക്ക് പോൾ.