മൂവാറ്റുപുഴ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ സമ്മർക്യാമ്പ് വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ അഞ്ഞൂറോളം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും 65 അദ്ധ്യാപകരും നിരവധി പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ നിർവഹിച്ചു. അഡീ. പൊലീസ് സൂപ്രണ്ട് എം.ജെ. സോജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി ഡി.എൻ.ഒ പി. റെജി എബ്രഹാം സ്വാഗതം പറഞ്ഞു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻലാൽ മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പിമാരായ കെ.എ. വിദ്യാധരൻ, ഷാജിമോൻ ജോസഫ്, പി.സി. ഹരിദാസൻ, ആർ.ടി.ഒ റെജി പി. വർഗീസ്, എബനേസർ സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, പ്രിൻസിപ്പൽ അനിത കെ. നായർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, എസ്.പി.സി. പി.ടി.എ പ്രസിഡന്റ് മാത്യു വി. ഡാനിയേൽ, പി. ഷാജിമോൻ എന്നിവർ സംസാരിച്ചു.