ആലുവ: എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠയുടെ നാലാം വാർഷികം ഭക്തിസാന്ദ്രമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ ശാന്തിഹവനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 'അദ്ധ്യാത്മികതയുടെ അനിവാര്യത' എന്ന വിഷയത്തിൽ ഉണ്ണി മാസ്റ്റർ ക്ലാസെടുത്തു. പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ കെ.സി. സ്മിജൻ, ശാഖാ സെക്രട്ടറി എൻ.എസ്. മഹേഷ്, ഇന്ദിരാ വിജയൻ, അജിതാ മുരളി, നിമ്മി രതീഷ്‌കുമാർ, സിന്ധു അജിത്ത്കുമാർ, ഷൈന സജീവൻ, ജയമണി രാജൻ, സുമ മോഹനൻ എന്നിവർ സംസാരിച്ചു. രാത്രി നടന്ന ദീപക്കാഴ്ചയിലും നിരവധി ഭക്തർ പങ്കാളികളായി. തുടർന്ന് കലാപരിപാടികളും നടന്നു.