പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് രുക്മിണി സ്വയംവരഘോഷയാത്ര നടന്നു. യജ്ഞാചാര്യൻ ഹരിപ്പാട് വേണു ജിയുടെ നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത് . 28 ന് സമാപിക്കും. യോഗം പ്രസിഡന്റ് എ.കെ. സന്തോഷ്, സ്‌കൂൾ മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ എന്നിവർ നേതൃത്വം നൽകുന്നു.