home-care
കെയർ ഹോം പദ്ധതി പ്രകാരം കുട്ടമശേരി സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടിന്റെ ഉദ്ഘാടനം ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി നിർവഹിക്കുന്നു

ആലുവ: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം കുട്ടമശേരി സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന അഞ്ച് വീടുകളിൽ പണി പൂർത്തിയാക്കിയ മൂന്നാമത്തെ വീടിന്റെ താക്കോൽദാനം ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി നിർവഹിച്ചു. ചൂർണിക്കര മനയ്ക്കഞ്ഞാലിൽ കാളിക്കുട്ടിക്കാണ് താക്കോൽ കൈമാറിയത്. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ. ജലീൽ, വാർഡ് മെമ്പർ രാജി സന്തോഷ്, ആലുവ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) വിജയകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.എ. ഷാജഹാൻ, പി.എ. ചന്ദ്രൻ, രഘുനാഥൻ നായർ, സെക്രട്ടറി കെ.കെ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.