അങ്കമാലി: എടക്കുന്ന് മൈത്രിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി ഗ്രൗണ്ടിൽ ഫുട്‍ബാൾ പരിശീലനക്യാമ്പ് ആരംഭിച്ചു. ഫാ. ആന്റണി മഴുവഞ്ചേരി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സന്തോഷ് ട്രോഫി കേരള താരം സോളി സേവ്യറാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒരുമാസം നീണ്ടുനിൽക്കുന്ന ഫുട്ബാൾ പരിശീലന ക്യാമ്പിൽ 10 വയസ് മുതൽ 16 വയസ് വരെയുള്ള 65 ആൺകുട്ടികളാണ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. എടക്കുന്ന് പള്ളി വൈസ് ചെയർമാൻ ലൈജു പഞ്ഞിക്കാരൻ, പൗലോസ് അയിരൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.