ആലുവ: അമ്പാട്ടുകാവ് സഹൃദയ കാരുണ്യവേദിയുടെ വാർഷികാഘോഷം എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ചന്ദ്രപാലൻ ഉദ്ഘാടനം ചെയ്തു. കാരുണ്യവേദി പ്രസിഡന്റ് വിശ്വനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സഹൃദയ പുരസ്‌കാരം ബത്‌ലഹേം അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാന് കൈമാറി. കലാഭവൻ റഹ്മാൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബ്രഹ്മചാരി ഋഷി ചൈതന്യ, ഇമാം അബ്ദുൽ സലാം ഓണമ്പിള്ളി, ശ്യാമ എസ്. പ്രഭ, അശോക്‌കുമാർ എന്നിവർ സംസാരിച്ചു. വി.കെ. ഭാസി റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീഹരി നന്ദി പറഞ്ഞു. 25 പേർക്കുള്ള ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു.