മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ബാങ്കിന്റെ പി.ഒ.ജംഗ്ഷനിലുള്ള നീതി ഡയഗ്‌നോസ്റ്റിക് സെന്ററിൽ നടന്നു. ക്യാമ്പ് ബാങ്ക് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം. സലീം അദ്ധ്യക്ഷത വഹിച്ചു. എം.എൽ. ഉഷ, കെ.യു. പ്രസാദ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിന് ഡോ. ചെറിയാൻ, ഡോ. അനു എന്നിവർ നേതൃത്വം നൽകി.
..