-santhivanam-samaram
വഴിക്കുളങ്ങരയിലെ ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ശാന്തിവനത്തിൽ ഒത്തുകൂടിയ പരിസ്ഥിതി പ്രവർത്തകർ.

പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മപ്രതി​ഷേധി​ച്ചു

പറവൂർ : ജൈവവൈവിദ്ധ്യം നിറഞ്ഞ വഴിക്കുളങ്ങരയിലെ ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഒത്തുകൂടി. കാവുകളും കുളങ്ങളും മരങ്ങളും കൊണ്ടു സമൃദ്ധമായ ശാന്തിവനത്തിന് മുകളിലൂടെ വൈദ്യുതി ടവർ ലൈൻ വലിക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടിയാണ് പ്രതി​ഷേധത്തി​നി​ടയാക്കി​യത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുന്നൂറിൽപരം പരിസ്ഥിതി സ്നേഹികൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. പ്രകൃതിരമണീയമായ പ്രദേശത്തെ നാടിന്റെ വികസനത്തിന്റെ പേരിൽ ഇല്ലാതാക്കരുത്. നശിപ്പിച്ചാൽ ഇത്തരമൊരു വനാന്തരീക്ഷം വീണ്ടുമുണ്ടാവാൻ നൂറ്റാണ്ടുകളെടുക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. ശാന്തിവനത്തിൽ നിന്ന് പകർത്തിയ ജീവജാലങ്ങളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങൾ സംഗമത്തിൽ പ്രദർശിപ്പിച്ചു. ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ വഴിക്കുളങ്ങര കവല വരെ പ്രകടനം നടത്തി. വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപത്ത് ഒരു വീടിനു ചുറ്റുമായി ശാന്തിവനംസ്ഥി​തി​ ചെയ്യുന്നു. ടവർ സ്ഥാപിക്കുന്നതിനു മുന്നോടിയായി 11 മരങ്ങൾ കോടാലി​ക്കി​രയായെന്ന് ശാന്തിവനത്തിന്റെ ഉടമ മീന മേനോൻ പറഞ്ഞു. മന്നത്ത് നിന്നും ചെറായിയിലേക്കാണ് 110 കെ.വി വൈദ്യുതി ലൈൻ വലിക്കുന്നത്. ജനവാസകേന്ദ്രങ്ങളായ മന്നം, വാണിയക്കാട്, വഴിക്കുളങ്ങര, നന്ത്യാട്ടുകുന്നം, കെടാമംഗലം എന്നിവിടങ്ങളിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത ബദൽമാർഗങ്ങൾ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭൂമിക്കടിയിലൂടെ വൈദ്യുതി കമ്പികൾ വലിക്കണം.

പടർന്നു പന്തലിച്ച വൻവൃക്ഷങ്ങളും വള്ളിപടർപ്പുകളും

. മൂന്നു കാവുകളും മൂന്നു കുളങ്ങളും

അപൂർവപക്ഷി​കളും ജീവജാലങ്ങളും