bus
ഡോറും ഡോർചെക്കറുമില്ലാതെ ഓടുന്ന സ്വകാര്യബസ്

അങ്കമാലി : സ്വകാര്യബസുകളുടെ മുമ്പിലും പിറകിലും വാതിൽ വേണമെന്നുള്ള നിയമത്തിന് പുല്ലുവില.ഏറ്റവും തിരക്കുള്ള രാവിലെയും വൈകുന്നേരവും പോലുംവാതിലുകൾ അടക്കാതെയാണ് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. പലബസുകളും വാതിൽ ഊരിമാറ്റിയ നിലയിലാണ് .സ്വകാര്യ ബസുകളിലും പിറകിലെ വാതിലുകളിൽഡോർ ചെക്കർമാരും ഉണ്ടാകാറില്ല.ക്ളീനർമാരില്ലാത്ത സ്വകാര്യ ബസുകളിലെ മുൻ വാതിലുകൾ കെട്ടി വെച്ചിട്ടാണ് സർവീസ് നടത്താറുള്ളത്. മുൻവാതിൽ കെട്ടിവെക്കാത്ത ബസുകളിൽ ഡോർ അടക്കേണ്ട ബാദ്ധ്യത യാത്രക്കാർക്കാരുടെ ചുമതലയായി . വാതിലുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നേരത്തെ പരിശോധന ശക്തമായിരുന്നു.പരിശോധന അവസാനിപ്പിച്ചതോടെ ബസുടമകൾ തോന്നിയരീതിയിലായി. പട്ടണത്തിനുള്ളിലെ സ്വകാര്യ ബസുകളുടെ അശാസ്ത്രീയ പാർക്കിംഗും നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. . അത്താണി ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകൾ കോതകുളങ്ങര മുതൽ ദേശീയ പാതയുടെ ഇടതുവശത്ത് പാർക്ക് ചെയ്യുന്നത് ഇരുചക്ര വാഹനക്കാർക്ക് ഭീഷണിയാണ് .നഗരഹൃദയത്തിൽ പഴയ മുൻസിപ്പൽ ഓഫിസിന് എതിർവശത്തുള്ള ബസ് സ്റ്റോപ്പിൽ ഒരു ബസ് പോലും പാർക്ക് ചെയ്യുന്നതിന് സൗകര്യമില്ല. സാധാരണ സമയങ്ങളിൽമൂന്ന് ബസെങ്കിലുംഉണ്ടാകും.കെ എസ് ആർ ടി സി ക്ക് എതിർവശത്തുള്ള ബസ് സ്റ്റോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ബസുകൾ ദീർഘ സമയം നിർത്തിയിടുന്നതുമൂലംഈ ഭാഗത്ത് ഗതാഗതക്കുരുക്ക് സാധാരണമാണ്.

പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കു ഇറങ്ങുന്ന സ്ഥലത്ത് ദേശീയ പാതയിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ബസുകൾ നിർത്തുവാൻ സൗകര്യമുണ്ടെങ്കിലും ദേശീയ പാതയിലേക്ക് കയറ്റി കൂടുതൽ സമയം നിർത്തിയിടുന്നത് അപകടത്തിന് കാരണമാകുന്നു. .കാലടി ഭാഗത്തേക്ക് എം സി റോഡിന്റെ ആരംഭത്തിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും മുസ്‌ലിം പള്ളി വരെയുള്ള ഭാഗത്ത് ബസ് നിർത്തി ആളുകളെ കയറ്റാറുണ്ട്. ഈ ഭാഗങ്ങളിൽ മുന്നറിയിപ്പില്ലാതെ നിർത്തുന്നത് വൻ അപകടങ്ങൾ തലനാരിഴ വ്യത്യാസത്തിലാണ് ഒഴിവാകുന്നത്. .ഒതുക്കിനിർത്താത്തത് ഗതാഗത കുരുക്കിന് ഇടയാക്കുന്നു.സമയം ലാഭം നോക്കി പ്രൈവറ്റ് സ്റ്റാൻഡിൽ പോകുന്നില്ലെന്ന വ്യാപകമായ പരാതിയുണ്ട് .അത്താണി ഭാഗത്തേക്ക് പോകുന്ന ബസുകളും ബസ് സ്റ്റാൻഡിൽ കയറാറില്ല.